ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിനു വെബ്സൈറ്റ്
ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ചു. ഞായറാഴ്ച(2012 നവം 18) രാവിലെ സി.എച്.സിയില്‍ നടന്ന ചടങ്ങില്‍ പറവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീരഞ്ജിനി വിശ്വനാഥന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.രാജഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ളോക്-ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണി കാര്ത്തികേയന് ,ഗിരിജ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലതാദേവിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി എ സുദര്‍ശനനും ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ എം ആര് സുദേഷും ചേര്‍ന്നാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത് 12-ാം പഞ്ചവത്സര പദ്ധതിയിലെ പ്രൊജക്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ആദ്യ പോസ്റ്റില്‍ . കൂടാതെ വിവിധ സര്‍ക്കാര്‍ സൈറ്റുകളിലേക്ക് എളുപ്പത്തില്‍ കടക്കാനുള്ള ലിങ്കുകള്‍ പ്രത്യേക പേജില്‍ നല്‍കിയിട്ടുണ്ട് .
എല്ലാ മലയാള-ഇംഗ്ളീഷ് ദിനപത്രങ്ങളുടെയും ലിങ്ക് സൈറ്റിലുണ്ട്. ആരോഗ്യവിദ്യാഭ്യാസത്തിന് ഉപയോഗിക്കാവുന്ന പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം സൈറ്റില്‍നിന്ന്. പറവൂര്‍ ബ്ളോക് പഞ്ചായത്ത്, ഏഴിക്കര ഗ്രാമപഞ്ചായത്ത് ഇവയെക്കുറിച്ചും മെംബര്മാരെക്കുറിച്ചറിയാനും സൈറ്റ് നോക്കിയാല്‍ മതി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും ഫോണ്നംബറും ഈമെയില്‍ വിലാസവും ഈ സൈറ്റ് നോക്കിയാല്‍ അറിയാനാകും. ആരോഗ്യസംബന്ധമായ വാര്‍ത്തകളും ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും സൈറ്റിലൂടെ ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഏഴിക്കരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍.
No comments:
Post a Comment